വർഷങ്ങൾക്ക് മുൻപ് ആദ്യമായി പ്രാവിനെ വാങ്ങിയപ്പോൾ എന്റെയും മനസ്സിൽ ഈ ഒറ്റ ചോദ്യം ആയിരുന്നു. പ്രാവിനെ എങ്ങിനെ ഇണക്കാം? പ്രാവുകളെ തുറന്നിട്ടു മാത്രം വളർത്താൻ ആണ് ഞാൻ ആഗ്രഹിച്ച്ത്. അതാണ് അവയുടെ ആരോഗ്യത്തിനും നല്ലത്. പക്ഷെ അതിനു ആദ്യം അവയെ ഇണക്കണം.
അതെങ്ങനെ എന്ന് എനിക്ക് പ്രാവിനെ നൽകിയ സുഹൃത്ത് തന്നെ പറഞ്ഞു തന്നു. അതനുസരിച്ച് പ്രവർത്തിച്ചപ്പോൾ എന്റെ പ്രാവുകളും ഇണങ്ങി. ഇന്ന് ഏത് പ്രാവിനെയും ഈ technique ഉപയോഗിച്ച് ഇണക്കാൻ എനിക്ക് സാധിക്കുന്നു.എന്താണാ technique?
Hand feeding ആയിരുന്നു ആ വിദ്യ. കേൾക്കുമ്പോൾ ഇതാണോ ഇത്ര വലിയ വിദ്യ എന്നു തോന്നും. പക്ഷേ എന്റെ അനുഭവം വെച്ച് പ്രാവുകളെ ഇണക്കാൻ ഏറ്റവും നല്ല വിദ്യ ഇതു തന്നെ. കൃത്യമായ രീതിയിൽ അത് ചെയ്യണം എന്ന് മാത്രം. നല്ല ക്ഷമ വേണ്ട പ്രവർത്തി ആണ് ഇത്.പലർക്കും പ്രാവിനെ വാങ്ങിയാൽ ഉടനെ തന്നെ അവയെ ഇണക്കണം. പക്ഷേ അതിനും ചെറിയ ഒരു സമയം എടുക്കും എന്നു നാം ഓർക്കേണ്ടതുണ്ട്.
എങ്ങിനെയാണ് ഹാൻഡ് ഫീഡിങ് ചെയ്യേണ്ടത്?
ഹാൻഡ് ഫീഡിങ് ചെയ്യേണ്ട ഒരു രീതി ഉണ്ട്. അത് പ്രകാരം ചെയ്താൽ പ്രാവിനെ മാത്രമല്ല, പല വളർത്തു പക്ഷികളെയും നമുക്ക് എളുപ്പത്തിൽ ഇണക്കി എടുക്കാൻ പറ്റും. ഇനി നമുക്ക് അതിലേക്ക് കടക്കാം.
ആദ്യമായി പ്രാവിനെ വാങ്ങിയാൽ നാം വീട്ടിൽ കൊണ്ടുവന്ന് കൂട്ടിൽ ഇടണം. തീറ്റയും വെള്ളവും വെച്ച് കൊടുക്കണം. എന്നും രാവിലെയും ഉച്ചയ്ക്കും കൃത്യ സമയത്ത് തീറ്റ വെച്ച് കൊടുക്കുക. തീറ്റ കഴിഞ്ഞാൽ എടുത്ത് മാറ്റുക. വൈകീട്ട് തീറ്റ എടുത്ത് മാറ്റാതിരുന്നാൽ രാത്രി അതിൽ ബാക്ടീരിയ വളരാൻ സാധ്യത ഉണ്ട്.അതുകൊണ്ട് എന്തായാലും രാത്രി തീറ്റ കൂട്ടിൽ വെക്കരുത്.
ഇങ്ങനെ ഒരാഴ്ചയോ രണ്ടാഴ്ചയോ ഇങ്ങനെ തുടരാം. അത്രയും നാളുകൾ കൊണ്ട് അവ കൂടുമായി ഇണങ്ങിയിട്ടുണ്ടാകും.
അതിനുശേഷം ഒരു ദിവസം തീറ്റ കൊടുക്കുന്ന സമയത്ത് തീറ്റ കൊടുക്കരുത്. അപ്പോൾ അവയ്ക്ക് വിശപ്പ് കൂടും. അപ്പോൾ ഒരു 10 മിനിറ്റിനു ശേഷം തീറ്റ നമ്മുടെ കയ്യിൽ വെച്ച് കൊടുക്കുക. അപ്പോൾ അവയ്ക്ക് ചെറിയ പേടി ഉണ്ടാകും നമ്മുടെ കയ്യിൽ നിന്ന് തിന്നുവാൻ. ആ പേടി ആണ് നമ്മൾ മാറ്റാൻ പോകുന്നത്.
അവയുടെ പേടി കുറയ്ക്കാൻ നമ്മുടെ തല വേറെ എങ്ങോട്ടെങ്കിലും തിരിച്ച് പിടിക്കുക. അങ്ങിനെ ഒരു 10-15 മിനിറ്റ് എങ്കിലും നിൽക്കേണ്ടി വരും. അപ്പോൾ അവ പതുക്കെ വന്നു നമ്മുടെ കയ്യിൽ ഒക്കെ കൊത്തി നോക്കും. നമ്മൾ അവയെ അക്രമിക്കുമോ എന്നു test ചെയ്യുന്നതാണ് അത്. കയ്യിൽ കൊത്തുമ്പോൾ നമുക്ക് അറിയാൻ കഴിയും അവ അടുത്ത് എത്തി എന്ന്. കൊത്തുമ്പോൾ വേദന ഒന്നും എടുക്കുകയില്ല. തിരിച്ച് നമ്മൾ ആക്രമിക്കുന്നില്ല എന്ന് മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ പതിയെ നമ്മുടെ കൈയ്യിൽ നിന്നും തിന്നു തുടങ്ങും.
ഈ രീതി 1 ആഴ്ച തുടരുക. ഓരോ ദിവസവും കൂടുതൽ improvement നമുക്കു കാണാവുന്നതാണ്. അങ്ങിനെ ഒരു ആഴ്ച കൊണ്ട് തന്നെ നല്ല വ്യത്യാസം ഉണ്ടാകും. ഇങ്ങനെ സ്ഥിരമായി ചെയ്താൽ അവ വളരെ വേഗം നമ്മളോട് ഇണങ്ങും. എപ്പോളും നമ്മുടെ കൈകളിലും തോളത്തും ഒക്കെ വന്നു ഇരിക്കും. ഇതു മാത്രം മതി ഇവയെ നല്ല രീതിയിൽ ഇണക്കാൻ.
അങ്ങനെ ഇണങ്ങിക്കഴിഞ്ഞാൽ പിന്നെ കൂട് തുറന്നിട്ട് അവയെ വളർത്താൻ സാധിക്കും. ഞാൻ അങ്ങിനെയാണ് അവയെ വളർത്താറ്. അതാണ് അവയുടെ ആരോഗ്യത്തിനും നല്ലത്. ആദ്യമായി കൂട് തുറക്കുമ്പോൾ പേടിക്കേണ്ട ആവശ്യമില്ല. അവ കൂടുമായി ആദ്യം ഇണങ്ങിയ സ്ഥിതിക്ക് പറന്നു പോവുകയൊന്നുമില്ല. ഒരുപാട് സമയം എടുത്തു ചുറ്റും നോക്കി പതുക്കെ പുറത്തേക്കിറങ്ങുകയുള്ളൂ. അധികം ദൂരെക്കൊന്നും പോവുകയില്ല. വിശക്കുമ്പോൾ കൂട്ടിലേക്ക് വരുകയും ചെയ്യും. പക്ഷെ കാക്ക, പൂച്ച ഇവ ആക്രമിക്കാനും സാധ്യത ഉണ്ട്. അതു ശ്രദിക്കുക.
പ്രാവ് ഇണങ്ങാതിരിക്കാനുള്ള ചില കാരണങ്ങൾ:
ചിലപ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണം അവ ഇണങ്ങിയില്ലെന്നും വരാം. അവ എന്താണെന്നു ഞാൻ പറയാം:
ഇണങ്ങുന്നതിനു മുൻപേ പ്രാവുകളെ തൊടാൻ ശ്രമിക്കുക, തലോടുക - ഇവയൊന്നും അവയ്ക്ക് ഇഷ്ടപ്പെടുകയില്ല. അവ വളരെ sensitive ആയി പക്ഷികൾ ആണ്. അതു കൊണ്ട് തന്നെ ഇങ്ങനെ ചെയ്യുന്നത് അവരിൽ നമ്മളോട് മനസ്സിൽ ഭയം വളർത്താൻ കാരണമാകുന്നു.
കൂടുമായി ഇണങ്ങുന്നതിനു മുൻപേ നമ്മളുമായി ഇണക്കാൻ ശ്രമിക്കുമ്പോളും ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. നല്ല ക്ഷമ ആവശ്യമുള്ള ഒരു പരിപാടിയാണ് ഇത്.
അവയെ പേടിപ്പെടുത്തുന്ന രീതിയിലുള്ള വലിയ ശബ്ദം ഉണ്ടാക്കുന്നതും അവയ്ക്ക് നിങ്ങളോട് ഭയം ഉണ്ടാക്കാൻ കാരണമാകാം. അതുകൊണ്ട് അവയെ വലിയ ഒച്ച എടുത്ത് പേടിപ്പിക്കാതിരിക്കുക.
മുകളിൽ പറഞ്ഞ പോലെ അവയെ ആദ്യം ഭയപ്പെടുത്തിയാൽ ചിലപ്പോൾ പിന്നെ അവ ഇണങ്ങാതിരിക്കാനും സാധ്യത ഉണ്ട്. അതുകൊണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
പ്രാവിനെ ഇണക്കാൻ സഹായിക്കുന്ന തീറ്റകൾ
പ്രാവുകളെ ഹാൻഡ് ഫീഡ് ചെയ്ത് ഇണക്കാൻ ശ്രമിക്കുമ്പോൾ ചില സ്‌പെഷ്യൽ തീറ്റകൾ ഉപയോഗിക്കുകയാണ് എങ്കിൽ വേഗത്തിൽ റിസൾട്ട് ലഭിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം:
1. കടൽനാക്ക്
പ്രാവുകളെ ഇണക്കാൻ എന്നെ ഏറ്റവും അധികം സഹായിച്ചിട്ടുള്ള ഒരു തീറ്റ ആണ് കടൽ നാക്ക്. ശെരിക്കും ഒരു മാജിക് ഫുഡ് തന്നെ ആണ് ഇത് എന്നു പറയാം. ഇതിന്റെ രസം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവ ഇതു കിട്ടാൻ വേണ്ടി വേഗം വരും. ഇതു ഇട്ടു വെക്കുന്ന പാത്രം ഞാൻ തൊടുന്ന കണ്ടാൽ ഉടനെ തന്നെ അവ പറന്ന് എന്റെ ദേഹത്ത് വന്ന് ഇരിക്കുമായിരുന്നു. വളരെ healthy കൂടി ആണ് ഈ തീറ്റ. വളരെയധികം കാൽസ്യം ഇതിൽ അടങ്ങിയിരിക്കുന്നു. കുറച്ച് മാത്രമേ ഒരു ദിവസം ഇതു കൊടുക്കാൻ പാടുള്ളു. ദിവസവും കുറച്ച് വീതം കൊടുത്താൽ ഇവയുടെ തൂവൽ ഒക്കെ നല്ല കട്ടിയിൽ വരുകയും നല്ല നിറം വെക്കുകയും ചെയ്യും എന്നുള്ളത് എന്റെ അനുഭവമാണ്. കടൽനാക്ക് പച്ച മരുന്ന് കടകളിൽ ലഭ്യമാണ്. അതു പൊടിച്ച് വെച്ച് കുറച്ച് വീതം കൊടുക്കാം.
2. ഗ്രീൻ പീസ്
ഇതും പ്രാവുകൾക്ക് വളരെ ഇഷ്ടമുള്ള ഭക്ഷണം ആണ്. പക്ഷെ എല്ലാ പ്രാവുകളും ഇത് തിന്നാണമെന്നില്ല. ചില പ്രാവുകൾക്ക് ആദ്യം ഗ്രീൻ പീസ് പൊടിച്ച് കൊടുക്കേണ്ടി വരും. പിന്നീട് അവ പൊടിക്കാതെ തന്നെ തിന്നാൻ പഠിയ്ക്കും. അവയുടെ വിശപ്പും വേഗം മാറും.
ഇനിയും പല തീറ്റകളും അവയ്ക്ക് ഇഷ്ടമാണ്. അതു അവയുമായി അടുത്ത് ഇടപെടുകുമ്പോൾ നിങ്ങൾക്ക് മനസിലാകും. പല പ്രാവുകൾക്കും പല ഫുഡ്‌സ് ആയിരിക്കും കൂടുതൽ ഇഷ്ടം. എന്റെ മയിൽ പ്രാവിന് sunflower seeds വളരെ ഇഷ്ടമായിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞ് വന്നത് ഇത്തരം ഒന്നോ രണ്ടോ സ്‌പെഷ്യൽ ഫുഡ്‌സ് പാത്രത്തിലാക്കി മാറ്റി വെക്കുക. ആ തീറ്റകൾ ഹാൻഡ് ഫീഡ് ചെയ്യാൻ മാത്രം ആയി ഉപയോഗിക്കുക. ഇതും ഒരു ഉത്തമ മാർഗ്ഗം ആണ് അവയെ ഇണക്കുവാൻ.
പിന്നെ എന്റെ അനുഭവം വെച്ച് പെണ്ണ് പ്രാവുകളാണ് ആദ്യം നന്നായി ഇണങ്ങുന്നത്. അവ ഇണങ്ങിയതിനു ശേഷമേ ആണ് പ്രാവുകൾ ഇണങ്ങാറുള്ളൂ.
ഇതിനെപ്പറ്റി കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കാണുക:
Comment your doubts💐💐💐
Thanks for reading💐💐💐